Type Here to Get Search Results !

Bottom Ad

പോലീസിന് നേരെ അക്രമം: ഒരാള്‍ അറസ്റ്റില്‍

ഉപ്പള (www.evisionnews.in): തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പോലീസിന് നേരെ അക്രമം നടത്തുകയും കടകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. നയാബസാര്‍ ഐല ബസാറിന് സമീപത്തെ മുഹമ്മദ് ഹനീഫാ (32)ണ് അറസ്റ്റിലായത്. മൂന്നാഴ്ച മുമ്പാണ് ഉപ്പളയില്‍ ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നൂറു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു. കേസില്‍ മൂന്നു പേരെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.


Keywords: Kasaragod-news-uppala-news-police-attack

Post a Comment

0 Comments

Top Post Ad

Below Post Ad