watch video: https://youtu.be/rc8btpMnbGc
ഭോപ്പാല്‍: (www.evisionnews.in) ഭിക്ഷ യാചിച്ചെത്തിയ ബാലനെ തൊഴിച്ചു മാറ്റുന്ന മധ്യപ്രദേശ് ബിജെപി മന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്ത്. മൃഗപരിപാലന മന്ത്രി കുസും മെഹ്‌ഡെലെയാണ് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയ ബാലനെ മൃഗീയമായി താഴിച്ചുമാറ്റിയത്.

പൈസയോ ഭക്ഷണമോ നല്‍കുമോ എന്ന് യാചിച്ചാണ് ബാലന്‍ മന്ത്രിയുടെ മുന്നിലെത്തിയത്. കാലില്‍ വീണ ബാലനെ മന്ത്രി കാല് കൊണ്ട് തലക്ക് തൊഴിക്കുകയായിരുന്നു. അതിന് ശേഷം മന്ത്രി ഉടന്‍ കാറില്‍ കയറി കടന്നു. മന്ത്രിയുടെ യാത്രക്ക് തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബാലനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. മധ്യപ്രദേശ് സംസ്ഥാന പിറവി ദിനത്തോട് അനുബന്ധിച്ച നടന്ന ചടങ്ങിനിടെയാണ് വിവാദ സംഭവം.
ബാലനെ തൊഴിക്കുന്ന വീഡിയോ രംഗങ്ങള്‍ വിവാദമായതോടെ സംഭവത്തെ കുറിച്ച് ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
keywords: madhyapradesh-minister-video-beggar-push

Post a Comment
0 Comments