Type Here to Get Search Results !

Bottom Ad

25 ദിവസത്തിനുള്ളില്‍ ഏഴ് കൊല, 10 വധ ശ്രമം; മംഗളൂരു നഗരം ഭീതിയില്‍


മംഗളൂരു: (www.evisionnews.in) മംഗളൂരു നഗരം ക്രമസമാധാനത്തകര്‍ച്ചയില്‍ അമര്‍ന്നു. ഭയാശങ്കയോടെയാണ് ഓരോദിവസവും നഗരത്തിലെ ജനജീവിതം കടന്ന് പോകുന്നത്. ഭീതിയിലമര്‍ന്ന ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം പകരാന്‍ സര്‍ക്കാരും പോലീസും പരാജയപ്പെട്ടു. ദക്ഷിണ കര്‍ണ്ണാടകയിലെ സദാചാര ഗുണ്ടകളും വര്‍ഗീയ വാദികളും അഴിഞ്ഞാടുകയാണ്. ഈ അവസ്ഥ മംഗളൂരുവിലെ വിപണിയെയും വ്യാപാര മേഖലയേയും സാരമായി ബാധിച്ചു. ഏറ്റവുമൊടുവില്‍ ജയിലില്‍ നടന്ന ഇരട്ടക്കൊല പൊതുസമൂഹത്തെയും അക്ഷരാര്‍ഥത്തില്‍ നടുക്കി. പോലീസിലും വര്‍ഗീയ-അധോലോക ശക്തികളുടെ ഏജന്റുമാരുണ്ടെന്ന യാഥാര്‍ത്ഥ്യ വും പുറത്തായിട്ടുണ്ട്.

കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ സിറ്റി പോലീസ് പരിധിയില്‍ ഏഴ് കൊലപാതക കേസുകളും 10 വധശ്രമക്കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. മൂഡബിദ്രിയില്‍ വര്‍ഗീയ ചേരിപ്പോര് മൂലവും കാവൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നും തൊക്കോട്ടുവിലും മൂഡുഷെഡ്ഡെയിലും അധോലോക കൂടിപ്പകയിലുമാണ് നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടന്നത്. ജയിലിനുള്ളില്‍ നടന്ന കൊല അധോലോകവുമായി ബന്ധപ്പെട്ട ദ്രോഹങ്ങളാണെന്നാണ് നിഗമനം.

മൂഡബിദ്രിയിലെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പ്രശാന്ത് പൂജാരി(27) കാവൂര്‍ അംബിക നഗറിലെ മൂഹമ്മദ്, തൊക്കോട്ടുവിലെ റൗഡിത്തലവന്‍ വിക്കി എന്ന വിക്രം (33), മൂഡുഷെഡ്ഡയിലെ വിജേഷ്(29), കൊട്ടാരചൗക്കിയില് കാസര്‍കോട് സ്വദേശി ക്രഷ്ണ(31) എന്നിവരാണ് കൊലക്കത്തിക്കിരയായത്. ജയിലില്‍ മദൂര്‍ യൂസുഫെന്ന ഇസുബു, ഗണേഷ് ഷെട്ടി എന്നിവരും കൊല്ലപ്പെട്ടു. നവംബര്‍ രണ്ടിനാണ് നഗരത്തെ നടുക്കിയ ഇരട്ടക്കൊല നടന്നത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട പത്തു വധശ്രമക്കേസുകളില്‍ ഏറെയും വര്‍ഗീയ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായതാണ്.
.
keywords: mangaluru-peace-days-continue-city-police
Tags

Post a Comment

0 Comments

Top Post Ad

Below Post Ad