Type Here to Get Search Results !

Bottom Ad

ബാലി വിമാനത്താവളം അടച്ചു; ഛോട്ടാരാജനെ ഇന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരില്ല

ന്യൂഡല്‍ഹി: (www.evisionnews.in)ബാലിയില്‍ അറസ്റ്റിലായ അധോലോക നേതാവ് ഛോട്ടാരാജനെ ഇന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരില്ല. ബാലിയിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിടാന്‍ ഇന്തോനേഷ്യന്‍ ഗതാഗതവകുപ്പ് തീരുമാനിക്കുകയായിരുന്നു.

ലമ്പോക്കിലെ മൗണ്ട് ബറുജാരിയില്‍ ചൊവ്വാഴ്ച അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ബാലി, ലമ്പോക്ക് വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചാരവും പുകയും ഒരു കിലോമീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ തീരുമാനമായത്. ചാരവും പുകയും വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ ഗതാഗതസംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്.

രാജനെ ഇന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായി ബാലിയിലെത്തിയ ഇന്ത്യന്‍ പൊലിസ് സംഘം ആവശ്യമായ രേഖകള്‍ ഇന്തോനേഷ്യന്‍ സര്‍ക്കാരിന് കൈമാറുകയും ഈ രേഖകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. സി.ബി.ഐ, മുംബൈ, ഡല്‍ഹി പൊലിസ് എന്നിവരടങ്ങിയ സംഘമാണ് രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ബാലിയിലുള്ളത്.

keywords: bali-chotarajan-bring-india-arrest

Tags

Post a Comment

0 Comments

Top Post Ad

Below Post Ad