Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് അക്രമത്തില്‍ പരുക്കേറ്റ തളിപ്പറമ്പിലെ മുസ്‌ലിം ലീഗ് നേതാവ് മരിച്ചു

mangaluru-muslim-league-muncipality

തളിപ്പറമ്പ് : (www.evisionnews.in)തളിപ്പറമ്പ് നഗരസഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമത്തില്‍ പരുക്കേറ്റ മുസ്‌ലിം ലീഗ് നേതാവ് മരിച്ചു. അക്രമത്തില്‍ പരുക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്പ് ഫാറൂഖ് നഗറിലെ കെ.വി.എം കുഞ്ഞി (58) ആണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്. മുസ്‌ലിം ലീഗ് തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷററാണ്.

തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം ഏഴാംമൈലിലുണ്ടായ സി.പി.എംമുസ്‌ലിം ലീഗ് സംഘര്‍ഷത്തിനിടെയാണ് കെ.വി.എം കുഞ്ഞിക്ക് തലക്കടിയേറ്റത്. ഉടനെ പരിയാരം മെഡിക്കല്‍ കോളജിലും പിന്നീട് മംഗലാപുരം ഇന്ത്യാന ആശുപത്രിയലേക്കും മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എംമുസ്‌ലിം ലീഗ് സംഘര്‍ഷത്തിനിടെ ഇരുവിഭാഗത്തെയും സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് തലക്കടിയേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെ മൃതദേഹം തളിപ്പറമ്പില്‍ എത്തിക്കും. ഇന്ന് രാത്രി തന്നെ ഖബറടക്കം നടക്കും.

തളിപ്പറമ്പിലെ നിറസാന്നിധ്യമായ കെ.വി.എം കുഞ്ഞി എതിരാളികള്‍ പോലും അംഗീകരിക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു. ബസ്സ്റ്റാന്റിലെ കെ.വി കോംപ്ലക്‌സില വ്യാപാരിയായ അദ്ദേഹം അധികാരസ്ഥാനങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞ് നിന്നിരുന്നു. തളിപ്പറമ്പിലെ ഹൈദ്രോസ് പള്ളിയുടെ സെക്രട്ടറിയും സര്‍ സയ്യദ് കോളജ് ഉള്‍പ്പെടെയുള്ള സി.ഡി.എം.ഇ.എയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
ഭാര്യ: കുഞ്ഞാമിന, മക്കള്‍: ഇസ്മായില്‍,ഇര്‍ഷാദ്,ഇസ്ഹാഖ്,ആയിഷാബി.
ജാമാതാവ്: സിദ്ദീഖ് (വ്യാപാരി,തളിപ്പറമ്പ്),
സഹോദരങ്ങള്‍: കെ.വി ഖാദര്‍(വ്യാപാരി),ഖദീജ,ആമിന,ഫാത്തിമ,നബീസ.
പരേതനായ അബ്ദുള്ളയുടെയും ആയിഷയുടെയും മകനാണ് മരണപ്പെട്ട കെ.വി.എം കുഞ്ഞി.
ഇദ്ദേഹം നേതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന ഉച്ചമുതല്‍ തളിപ്പറമ്പില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

keywords: mangaluru-muslim-league-muncipality


















Tags

Post a Comment

0 Comments

Top Post Ad

Below Post Ad