കാസര്‍കോട്: (www.evisionnews.in) കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചിനിയറിങ്ങ് കോളേജിലെ നാഷണല്‍ മാനേജ്‌മെന്റ് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കോര്‍പ്പറേറ്റ് ഫാഷന്‍ ഷോയില്‍ സീതാംഗോളി മാലിക് ദീനാര്‍ മാനേജ്‌മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ബിരുധ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടിയത്.
ഇബ്രാഹിം അബ്‌റാർ, മുഹമ്മദ് മുജ്തബ,ജുറൈജ് അഹമ്മദ്, യാസര്‍ അഹ്രാഫ്, അനീസ് അഹമ്മദ്, ഇബ്രാഹീം ബാദുഷ, ഇബ്രാഹീം ബാസിത് അലി, തസ്ലീം അല്‍വിദ്, മുസമ്മിൽ, റഈസ് എന്നിവരടങ്ങിയ ടീമാണ് ജേതാക്കളായത്.
keywords: kannur-college-vimal-seetangoli-show

Post a Comment
0 Comments