Type Here to Get Search Results !

Bottom Ad

ഇംഗ്ലീഷ് ആല്‍ബവുമായി ചെമ്മനാട്ടെ കുട്ടികള്‍; സ്‌ക്കൂള്‍ ഡെയ്‌സ് തരംഗമാവുന്നു.

chemanad-plus-jamath-higher-secondary-english-song

കാസര്‍ക്കോട്: (www.evisionnews.in)പ്ലസ്ടു ജീവിതത്തില്‍ നിന്ന് വിട പറയുന്ന നേരത്ത് , ആ വേദനയുടെ ഗ്രഹാദുരത്വവുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളായ നിസാം,ഷാബ് അഹമ്മദ്, മൂഫീദ്, കുമ്പള അക്കാദമിയിലെ ജവാസ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ 'സ്‌ക്കൂള്‍ ഡെയ്‌സ്' എന്ന ഇംഗ്ലീഷ് ആല്‍ബം പച്ച പിടിക്കുന്നു. 5000-ഓളം പേരാണ് അപ്ലോഡ് ചെയ്ത് വീഡിയോ കണ്ടത്
സ്‌ക്കൂള്‍ ജീവിതം എന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള ഒരു അനുഭവം എന്ന നിലക്കാണ് നിസാം സുഹൃത്തുക്കളോട് ഇങ്ങനയൊരു ആശയം പങ്കുവച്ച.

ഷാബും മുഫീദും ജവാസും കൂടിചേര്‍ന്നതോടെ ഹൃദയഹാരിയായ ഒരു ഗാനം പിറവിയെടുക്കുകയായിരുന്നു. ഇവര്‍ ചേര്‍ന്ന് രൂപീകരിച്ച മ്യൂസീഷ്യന്‍സ് ' 14' ന്റെ ആദ്യത്തെ സംരംഭം കൂടിയാണിത്. ഇവര്‍ തന്നെയാണ് രചനയും സംഗീതവും ആലാപനവും നിര്‍മ്മിച്ചത്.

തങ്ങളുടെ ആദ്യ ഗാനത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ സന്തോഷത്തിലാണ ഈ വിദ്യാര്‍ത്ഥികള്‍. സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട് വരികയാണെങ്കില്‍ ഇതേ ഗാനത്തിന്റെ വീഡിയോ ചെയ്യാനും ഇവര്‍ക്ക്് പദ്ധതിയുണ്ട്.

keywords: chemanad-plus-jamath-higher-secondary-english-song

Post a Comment

0 Comments

Top Post Ad

Below Post Ad