ന്യുഡല്‍ഹി:(www.evisionnews.in)പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ബംഗലൂരു സ്‌ഫോടന കേസുകളുടെ വിചാരണ ഏകീകരിക്കണമെന്ന മഅദനിയുടെ ആവശ്യം ശിക്ഷയില്‍ ഇളവ് നേടാനാണെന്ന് കര്‍ണാടകം സുപ്രീംകോടതിയെ അറിയിച്ചു. കേസുകള്‍ ഒന്നിച്ച് പരിഗണിക്കാന്‍ വകുപ്പില്ല. കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ മഅദനിക്ക് സുപ്രീംകോടതി സമയം അനുവദിച്ചു
ബംഗലൂരു സ്‌ഫോടനത്തില്‍ ഒമ്പത് കേസുകളാണ് കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസുകള്‍ ഏകീകരിച്ച് ഒന്നിച്ച് പരിഗണിക്കണം എന്നതാണ് മദനിയുടെ ആവശ്യം. ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസുകള്‍ ഏകീകരിക്കാന്‍ വകുപ്പില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
കേസുകള്‍ ഏകീകരിക്കുന്നത് ശിക്ഷയില്‍ ഇളവ് നേടാന്‍ വേണ്ടിയാണ്. മദനിയുടെ ഇത്തരം ആവശ്യങ്ങളോട് കോടതി അനുകൂല തീരുമാനം എടുക്കരുത്. ഇപ്പോള്‍ തന്നെ മദനി ജാമ്യത്തില്‍ കഴിയുകയാണ്. കേസിലെ വിചാരണ നടപടികള്‍ 60 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. മാത്രമല്ല കേസുകള്‍ ഏകീകരിക്കണോ വേണ്ടയെ എന്ന് കാര്യങ്ങള്‍ പരിഗണിക്കേണ്ടത് വിചാരണ കോടതിയാണെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ മദനിക്ക് സുപ്രീംകോടതി സമയം അനുവദിച്ചു. ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും മദനി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്.

Post a Comment
0 Comments