Type Here to Get Search Results !

Bottom Ad

അനൗണ്‍സ്‌മെന്റ് രംഗത്ത് ആവേശമായി സിറാജ്


കാസര്‍കോട്:(www.evisionnews.in) തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ അവസാനിച്ചു.ഇനി വേട്ടെണ്ണലിനുള്ള കാത്തിരിപ്പ്.... പതിവില്‍ നിന്നും വ്യത്യസ്ഥമായി അനൗണ്‍സ്‌മെന്റ് വാഹനങ്ങളും രാഷ്ട്രിയ ഗാനങ്ങളും ഏറെ കൂടുതലായിരുന്നു ഇത്തവണ.ഈ തെരെഞ്ഞെടുപ്പോട് കൂടി അനൗണ്‍സ്‌മെന്റ് കലയില്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് എതിര്‍ത്തോട് സ്വദേശിയായ സിറാജ്.പ്രാദേശിക ടൂര്‍ണമെന്റുകളിലും ലീഗ്കളിയിലും നേരത്തെ തന്നെ സിറാജിന്റെ ശബ്ദം പരിചിതാണമെങ്കിലും ഈ തെരെഞ്ഞെടുപ്പിലൂടെ രാഷ്ട്രിയ പരിപാടികളിലും ശബ്ദം കൊണ്ട് സ്ഥാനം കൈയ്യടിക്കിരിക്കുകയാണ് ഈ യുവാവ്.
കേട്ട് മടുത്ത് പദിവ് ശബ്ദങ്ങളെ അനുകരിക്കാതെ , സ്വന്തം ശൈലി രുപപ്പെടുത്തിയതാണ് സിറാജിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.ഭാഷാ മികവും എടുത്ത് പറയേണ്ടതാണ്.നാട്ടിലെ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് സംഘടിപ്പിച്ച ഫുഡ്‌ബോള്‍ മത്സരത്തില്‍ കമന്റേറ്ററായാണ് ഈ രംഗത്ത് അരംങ്ങേറ്റം കുറിച്ചത്‌

Post a Comment

0 Comments

Top Post Ad

Below Post Ad