മധൂര്‍: (www.evisionnews.in) ദീര്‍ഘക്കാലം പൊതുരംഗത്ത് പ്രവര്‍ത്തിച്ച കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി പത്മനാഭന്‍ നായരിന് നാടിന്റെ യാത്രമൊഴി.
കഴിഞ്ഞ ദിവസം വോട്ട് ചെയ്യാന്‍ പോകവേയാണ് ദേഹാസ്വാസ്ഥ്യം മൂലം മരിച്ചത്. റിട്ട. റവന്യൂ ഉദ്യോഗസ്ഥനായ പത്മനാഭന്‍ നായര്‍ സജീവമായ സാമൂഹ്യസേവനവും രാഷ്ട്രീയപ്രവര്‍ത്തനവും നടത്തി നാട്ടുക്കാരുടെ പപ്പേനായി മാറുകയായിരുന്നു. കണ്ണൂര്‍ ജില്ലക്കാരനായ പത്മനാഭന്‍ കഴിഞ്ഞ 15 വര്‍ഷമായി ഉളിയത്തടുക്കയില്‍ താമസിച്ചുവരികയാണ്.
ഉളിയത്തടുക്കയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു. മുഹമ്മദ് കുഞ്ഞി ചായിന്റടി,പി.എ അഷ്‌റഫി. ആര്‍ ഗംഗാധരന്‍, മാധവന്‍ മാസ്റ്റര്‍ (ബിജെപി), ടിഎം ഇഖ്ബാല്‍, ഹാരിസ് ചൂരി (മുസ്ലീ ലീഗ്), രവീന്ദ്രന്‍ സിപിഎം, വട്ടേക്കാട് മഹമൂദ്, കെഎസ് മണി (കോണ്‍ഗ്രസ്സ്) മഹബലറൈ, രവീന്ദ്രന്‍ പാരക്കട്ടെ, കുസുമം ചേനക്കോട് അനുശോചന യോഗത്തില്‍ പ്രസംഗിച്ചു.
രാജീവ് നമ്പ്യാര്‍ സ്വാഗതവും ഹാരിസ് പടഌനന്ദിയും പറഞ്ഞു.
Keywords: madhur-pappattan-passed-away

Post a Comment
0 Comments