കാസര്‍കോട്: (www.evisonnews.in) കേബിള്‍ ടിവി ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അതി വേഗം പരിഹാരം കാണുവാനായി കേരള വിഷന്‍ ഡിജിറ്റല്‍ ടിവിയുടെ നേതൃത്വത്തിലുള്ള കസ്റ്റമര്‍ കെയര്‍ സര്‍വ്വിസ് സെന്റര്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു. പുതിയ ബസ്റ്റാന്റിനു സമീപത്തെ സെഞ്ച്വറിപാര്‍ക്ക് ബില്‍ഡിംഗിലാണ് ഓഫിസ് തുടങ്ങിയത്. കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകള്‍ക്ക് പുറമെ ഉദുമ മേഖലയിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടും.
കസ്റ്റമര്‍ കെയറിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ഉപഭോക്താക്കളുടെ പിന്തുണയും സഹകരണവുമാണ് ഏതൊരു പദ്ധതിയുടെയും വിജയമെന്നും അതു കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് നല്ല സേവനം നല്‍കേണ്ടത് ഓരോ കമ്പനികളുടെ ഉത്തരവാദിത്വമാണെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു.
സി.സി.എന്‍. ഓണം പൊന്നോണം പരിപാടിയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ സി.ഒ.എ.ജില്ല പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര സ്വാഗതം പറഞ്ഞു.സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് നാസര്‍ ഹസ്സന്‍ അന്‍വര്‍ അധ്യക്ഷത വഹിച്ചു.സി.ഒ.എ ജില്ലാ സെക്രട്ടറി സതീഷ് കെ.പാക്കം,സി.സി.എന്‍. വൈസ് ചെയര്‍മാന്‍ പ്രദീപ്കുമാര്‍ , സി.ഒ.എ.സംസ്ഥാന കമ്മിറ്റി അംഗം ലോഹ്താക്ഷന്‍ ,കെ.സി.സി.എല്‍ ജില്ലാ ഹെഡ് കെ.രഘുനാഥ് ,കാസര്‍കോട് വിഷന്‍ എം.ഡി.എം.ആര്‍.അജയന്‍,മേഖല സെക്രട്ടറി വി.വി.മനോജ് കുമാര്‍,കെ.സി.എന്‍ ഡയറക്ടര്‍മാരായ കെ.ദിവാകര,ലോകേഷ് മീപുഗിരി,അബ്ദുള്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.സി.ഒ.എ.മേഖല പ്രസിഡന്റ് പുരുഷോത്തം എം നായക് നന്ദി പറഞ്ഞു.

Post a Comment
0 Comments