Type Here to Get Search Results !

Bottom Ad

യുവാവിനെ മര്‍ദ്ദിച്ചതിന് ഏഴു പേര്‍ക്കെതിരെ കേസ്


കാസര്‍കോട് (www.evisionnews.in): ലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച വിരോധത്തില്‍ യുവാവിനെ മര്‍ദ്ദിച്ചതിന് ഏഴുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ബെദിരയിലെ ഖലീലി(28)ന്റെ പരാതിയില്‍ തുരുത്തിയിലെ മജീദ്, ജലാല്‍, ആപ്പു എന്നിവരുള്പ്പടെ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെയാണ് കേസ്.

31ന് വൈകിട്ട് തുരുത്തി പാലത്തിന് സമീപം വെച്ചാണ് സംഭവം. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്. വധഭീഷണി മുഴക്കിയതായും ഖലീല്‍ പരാതിപ്പെട്ടു.

Keywords: Kasaragod-news-attack-jalal-bedira-thuruthi

Post a Comment

0 Comments

Top Post Ad

Below Post Ad