പറ്റ്‌ന (www.evisionnews.in): ബീഹാറില്‍ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പശുവിന്റെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ച് ബി.ജെ.പിയുടെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രം.' മുഖ്യമന്ത്രി ജീ, ഓരോ ഭാരതീയനും പൂജിക്കുന്ന പശുവിനെ താങ്കളുടെ കൂടെയുള്ളവര്‍ അപമാനിക്കുമ്പോള്‍ താങ്കള്‍ മിണ്ടാതിരിക്കുകയാണോ' എന്ന തലക്കെട്ടോടെ ഒരു സ്ത്രീ പശുവിനെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് ബി.ജെ.പി പത്ര പരസ്യം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ഒരു പ്രമുഖ പത്രത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന പരസ്യത്തില്‍ ആര്‍.ജെ.ഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, രഘുവംശ പ്രസാദ് സിംഗ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ പ്രസ്താവനകളും ചേര്‍ത്തിട്ടുണ്ട്. പരസ്യത്തിലുടനീളം 'ബീഫ്' എന്ന വാക്ക് ചുവപ്പക്ഷരത്തില്‍ വെണ്ടക്ക അക്ഷരത്തില്‍ നിരത്തി വെച്ചിട്ടുമുണ്ട്.
ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിന്റെ ഘടകകക്ഷികളാണ് ലാലുവിന്റെ ആര്‍.ജെ.ഡിയും സിദ്ധരാമയ്യയുടെ കോണ്‍ഗ്രസും. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും പ്രസ്താവനകള്‍ ഉള്‍പ്പെടുത്തി പശു സ്‌നേഹം തുളുമ്പുന്ന പരസ്യം ബി.ജെ.പി പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ നാല് ഘട്ടം പൂര്‍ത്തിയായ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമല്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.
Keywords; National-news-politics-beef-bjp-election-publication

Post a Comment
0 Comments