കാസര്‍കോട് (www.evisionnews.in): ചൂരിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഹോട്ടലിന് തീപിടിച്ചു. ചൂരി ബട്ടംപാറയിലെ ഹോട്ടലില്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ സംഭവം. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് അടുക്കളഭാഗത്ത് തീ പിടിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇറങ്ങിയോടുകയും ഉടന്‍ തന്നെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ചൂരിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസെത്തി തീ അണച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ഗ്യാസ് ചോര്‍ച്ച തടഞ്ഞ് സുരക്ഷിതത്വം ഉറപ്പുവരുത്തി.
Keywords: Kasaragod-news-choori-fire force-police-cylinder-hotel

Post a Comment
0 Comments