തിരുവനന്തപുരം: (www.evisionnews.in)അരശുമൂട്ടില്‍ മൂന്നു സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.ഐ.ടി.യു പ്രവര്‍ത്തകരായ ജയപ്രകാശ്, സജി, ദിനേശ് ലാല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറില്‍ വന്ന അക്രമിസംഘം സി.ഐ.ടി.യു ഓഫിസിലുണ്ടായിരുന്ന ജയപ്രകാശിനെ അക്രമിക്കുകയായിരുന്നു. അക്രമം തടയാനെത്തിയ സജിക്കും ദിനേശ് ലാലിനും അക്രമത്തില്‍ പരുക്കേല്‍ക്കുകയായിരുന്നു. വെട്ടേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയപ്രകാശിന്റെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ കഴക്കൂട്ടം പൊലിസ് കേസെടുത്തു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലിസ് പറഞ്ഞു. അക്രമം നടന്ന പശ്ചാത്തലത്തില്‍ സംഭവസ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
keywords: citu-injured-hospital-police-said

Post a Comment
0 Comments