കൊച്ചി: (www.evisionnews.in)വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ശല്യം നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. തെരുവുനായകളെ നിയന്ത്രിക്കുന്നതിന് ഹൈക്കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. തെരുവുനായകളെ പിടികൂടാനായി തദ്ദേശ സ്ഥാപനങ്ങള്‍ ജീവനക്കാരെ നിയമിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കണം. നായശല്യം അറിയിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളില്‍ പരാതി സെല്‍ സ്ഥാപിക്കണം.
എല്ലാ ജില്ലകളിലും മൃഗാശുപത്രികളും താലൂക്കുകളില്‍ പോളിക്ലിനിക്കുകളും സ്ഥാപിക്കണം. ജില്ലാതലങ്ങളില്‍ റെസ്‌ക്യൂ ഹോമുകള്‍ സ്ഥാപിക്കണം.തദ്ദേശ സ്ഥാപനങ്ങള്‍ നിയമാനുസൃത നടപടികള്‍ കൈക്കൊള്ളണമെന്നും ഇത് സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ പാലിക്കണമെന്നും കോടതി പറഞ്ഞു. പേയിളകിയ നായകളെ ഈ വകുപ്പ് പ്രകാരം കൊല്ലാം. മോശം ആരോഗ്യാവസ്ഥയുള്ള നായകളെയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൊല്ലാം.
ഇതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരുവുനായകളുടെ ശല്യം തടയാനായി രണ്ടാഴ്ചയ്ക്കകം എല്ലാ പഞ്ചായത്തുകളിലും മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
keywords: slum-dog-high-court-conrol

Post a Comment
0 Comments