Type Here to Get Search Results !

Bottom Ad

കോഴിക്കോട് ഓടയില്‍ കുടുങ്ങി മൂന്നുപേര്‍ മരിച്ചു


കോഴിക്കോട് (www.evisionnews.in): കോഴിക്കോട് നഗരത്തില്‍ ഭൂഗര്‍ഭ ഓടയില്‍ കുടുങ്ങി മൂന്ന് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ ഭാസ്‌കര്‍, നരസിംഹ, കറുവശ്ശേരി സ്വദേശിയായ നൗഷാദ് എന്നിവരാണ് മരിച്ചത്.

പാളയത്തിനടുത്ത് ജയ ഓഡിറ്റോറിയത്തിനടുത്തെ ഭൂഗര്‍ഭ ഓട വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. വിഷവാതകം ശ്വസിച്ച് ഭാസ്‌കരും നരസിംഹയും ബോധരഹിതരായി ഓവുചാലില്‍ വീഴുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താനായി ഇറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ നൗഷാദ് കറുവശ്ശേരിയും ഓടയില്‍ കുടുങ്ങി. 

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും മുക്കാല്‍ മണിക്കൂറോളം സമയം ഇവരെ രക്ഷപ്പെടുത്താന്‍ വേണ്ടി വന്നു. കയര്‍ ഉപയോഗിച്ച് മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം അധികൃതര്‍ യാതൊരു സുരക്ഷയും ഒരുക്കാതെയാണ് ഇവരെ ഓട വൃത്തിയാക്കാനായി നിയോഗിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Keywords: Kasaragod-news-kozhikode-accident-auditoriom
Tags

Post a Comment

0 Comments

Top Post Ad

Below Post Ad