തിരുവനന്തപുരം (www.evisionnews.in): ഡി.ബി കോളജ് കാമ്പസിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍. ഹരികുമാര്‍ എന്നയാളാണ് പോലീസ് കസ്റ്റഡിയിലായത്. സുഹൃത്തിനെ കൊണ്ടുവിടാന്‍ കോളജിലെത്തിയപ്പോഴാണ് അപകടമുണ്ടായതെന്ന് ഹരികുമാര്‍ പോലീസിനു മൊഴി നല്‍കി. അപകടത്തില്‍പ്പെട്ട സയന എന്ന വിദ്യാര്‍ത്ഥിയെ മുന്‍പരിചയമില്ല. യാദൃശ്ചികമായിരുന്നു അപകടമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച്ച വൈകിട്ട് കോളജിലെ സെക്യൂരിറ്റി ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ചതിന്റെ ആഘാതത്തില്‍ സയന തലയിടിച്ച് വീഴുകയായിരുന്നു. അപകമുണ്ടായതോടെ ബൈക്കോടിച്ചയാള്‍ കടന്നു കളയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സയനയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
ഈ വര്‍ഷം ഓണാഘോഷത്തിനിടെ തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ക്യാമ്പസുകളില്‍ ഒമ്പത് മണിക്ക് ശേഷം വാഹനങ്ങള്‍ കയറ്റരുതെന്നും ആഘോഷപരിപാടികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.
Keywords: Kerala-trivandrapuram-accident-death-student

Post a Comment
0 Comments