Type Here to Get Search Results !

Bottom Ad

ബാര്‍ കോഴ കേസ്: വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

km-mani-highcourt-judgement-vigilance

കൊച്ചി(ww.evisionnews.in): ബാര്‍ കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിജിലന്‍സ് ഡയറക്ടര്‍ അധികാര പരിധി ലംഘിച്ചു എന്നും വിജിലന്‍സ് മാന്വലിന് വിരുദ്ധമായി ഡയറക്ടര്‍ പ്രവര്‍ത്തിച്ചുവെന്നും ഹൈക്കോടതി.ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധിയില്‍ അപാകത ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അഡ്വക്കറ്റ് ജനറല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വേണ്ടി എന്തിന് ഹാജരായിയെന്നും മന്ത്രി കെഎം മാണിയുടെ വീട്ടിലേക്ക് ബാറുടമകള്‍ എന്തിന് പണം കൊണ്ടു പോയി എന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. വിധി വിജിലന്‍സിനെ തകര്‍ക്കും എന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്നും വിജിലന്‍സിന് എതിരായ പരാമര്‍ശങ്ങള്‍ കോടതി വിധിയില്‍ ഇല്ലെന്നും ഹൈക്കോടതി കേസ് പരിഗണിക്കവെ പറഞ്ഞു. അതേസമയം കേസ് നീട്ടിക്കൊണ്ട് പോകില്ലെന്നും വിധി തിങ്കളാഴ്ചയെന്നും ഹൈക്കോടതി വ്യക്തമാക്കി

keywords : kochi-bar-bribe-km-mani-highcourt-judgement-vigilance




Post a Comment

0 Comments

Top Post Ad

Below Post Ad