കൊച്ചി(www.evisionnews.in): തൊടുപുഴ ന്യുമാന്‍ കോളെജ് അധ്യാപകന്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി എം കെ നാസര്‍ കീഴടങ്ങി. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് നാസര്‍ കീഴടങ്ങിയത്.
കൈ വെട്ട് കേസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് നാസര്‍ ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കേസില്‍ നാസര്‍ ഒഴികെ ഉള്ള പ്രതികളാണ് വിചാരണ നേരിട്ടത്.പക്ഷേ നാസര്‍ ഒരു ഘട്ടത്തിലും എന്‍ഐഎയുടെ പിടിയില്‍ ആയിരുന്നില്ല. ഗൂഢാലോചനകേസില്‍ നാസറാണ് മുന്‍കൈ എടുത്തതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം വകുപ്പ് മേധാവിയായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് എറണാകുളം എന്‍ ഐ എ കോടതി വിധിച്ചിരുന്നു. പ്രതികളില്‍ ചിലര്‍ക്കെതിരെ യുപിപിഎ ചുമത്തിയത് കോടതി ശരിവച്ചിരുന്നു. .
2010 ജൂലൈ 4 നായിരുന്നു ചോദ്യപ്പേപ്പറില്‍ മതനിന്ദാപരമായി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
ഈ കേസില്‍ ആകെ 37 പേരെയാണ് പ്രതികളായി ചേര്‍ത്തത്. വിവാദമായ ചോദ്യ പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ടി ജെ ജോസഫിനെ കോളേജില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഒടുവില്‍ വിരമിക്കല്‍ പ്രായത്തിനു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തത്. കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തിരുന്നു.
keywords : kochi-nia-accused-naser-surrender-newmans-college-attak

Post a Comment
0 Comments