ഗുവാഹത്തി: (www.evisionnews.in)അസമിലെ 9 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും. ഹേമന്ത് ബിശ്വശര്‍മ്മയെ അനുകൂലിക്കുന്നവരാണ് ബിജെപിയില്‍ ചേരുന്നത്.കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് എംഎല്‍എമാര്‍ വെള്ളിയാഴ്ച്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി പ്രസിഡന്റ് സിദ്ധാര്‍ത്ഥ ഭട്ടാചാര്യ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് ഹേമന്ത് ബിശ്വശര്‍മ്മ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കോണ്‍ഗ്രസ് തിരിഞ്ഞത്.
keywords: election-vote-for-bjp-congress
Post a Comment
0 Comments