Type Here to Get Search Results !

Bottom Ad

വോട്ടെണ്ണല്‍ : കളക്‌ട്രേറ്റില്‍ മീഡിയാ റൂം

evisionnews

കാസര്‍കോട്‌:(www.evisionnews.in)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നഗരസഭകളിലേക്കുമുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തല്‍സമയം വിവരങ്ങള്‍ ലഭ്യമാക്കാന്‍ കളക്‌ട്രേറ്റില്‍ മീഡിയാ റൂം പ്രവര്‍ത്തിക്കും. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സാങ്കേതികസഹായത്തോടെ കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് ഇതിനായി സൗകര്യമൊരുക്കുക. ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വോട്ടെണ്ണല്‍ ഫലം തത്സമയം അറിയാനുള്ള സംവിധാനം കണ്‍ട്രോള്‍ റൂമില്‍ ഒരുക്കും. സംസ്ഥാന തലത്തിലും ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം പ്രത്യേകം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

keywords : kasragod-collector-media-room-election-police-news-paper

Post a Comment

0 Comments

Top Post Ad

Below Post Ad