കൊല്ലം: (www.evisionnews.in) മലപ്പുറത്ത് വോട്ടിങ് യന്ത്രത്തില്‍ തകരാറു വരുത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് ഉദ്യോഗസ്ഥ ലോബിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലപ്പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുപ്പതോളം പേരാണ് സംശയത്തിന്റെ നിഴലിലുള്ളത്.
തെരഞ്ഞെടുപ്പിനു മുമ്പ് സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്നയന്ത്രങ്ങള്‍ കേടുവരുത്തിയതായിരിക്കാമെന്നാണ് കണ്ടെത്തല്‍. വോട്ടുചെയ്യാനെത്തിയവര്‍ക്ക് ഇത്തരത്തില്‍ കേടുവരുത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുപോകാതെ വകുപ്പ് മന്ത്രിയുടെ ഓഫീസ് തടയുകയായിരുന്നു.എന്നാല്‍ ഇന്റലിജന്‍സ് വിഭാഗം തെരഞ്ഞെടുപ്പു കമ്മിഷന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കമ്മിഷന്‍ സര്‍ക്കാരിനെ സമീപിക്കും. സാങ്കേതിക വിദഗ്ധരെ വച്ച് അന്വേഷിക്കണമെന്നായിരിക്കും കമ്മിഷന്‍ ആവശ്യപ്പെടുക. കൂടാതെ മലപ്പുറം കലക്ടര്‍ ഭാസ്‌കരനെതിരേ നടപടിയെടുക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടേക്കും.
മുസ്‌ലിം ലീഗ് ഒറ്റയ്ക്കു മത്സരിച്ച 25 പഞ്ചായത്തുകളിലും കര്‍ശന സുരക്ഷ നല്‍കണമെന്നും എല്ലാ വോട്ടിങ് യന്ത്രങ്ങളും പരിശോധിച്ചു മാത്രമേ ബൂത്തുകളിലെത്തിക്കാവൂ എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വരണാധികാരിയായ കലക്ടര്‍ ഇതു മുഖവിലയ്‌ക്കെടുക്കാത്തതില്‍ കമ്മിഷന് അതൃപ്തിയുണ്ട്. മോക്ക് പോളിങ് നടത്താതെ പോളിങ് അനുവദിക്കില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കിയിരുന്നെങ്കിലും അതു പല സ്ഥലങ്ങളിലും പാലിക്കപ്പെട്ടിരുന്നില്ലത്രെ.
വോട്ടെടുപ്പ് ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ ജില്ലയിലെ ഇരുനൂറ്റമ്പതിലേറെ വോട്ടിങ് കേന്ദ്രങ്ങളിലെ യന്ത്രങ്ങളാണ് നിശ്ചലമായത്.
keywords: malappuram-local-body-election-ib-report

Post a Comment
0 Comments