കാസര്‍കോട് (www.evisionnews.in): ത്രിതല പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പ് ഫലം അരമണിക്കൂറിനകം ലഭ്യമാകും. മുഴുവന്‍ ഫലവും ഉച്ചയോടെ പൂര്‍ണമാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതോടെ അഞ്ചുനാളത്തെ രാഷ്ട്രീയ കണക്കൂട്ടലുകള്‍ക്ക് വിടയാകുകയാണ്.
ആദ്യം പോസ്റ്റല്‍ ബാലറ്റ് വോട്ടുകളാണ് എണ്ണിത്തുടങ്ങുക. അതാത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരികളാണ് വോട്ടെണ്ണുക. പിന്നീടായിരിക്കും മെഷിനിലെ വോട്ടുകള്‍ എണ്ണുക.
ഗ്രാമ പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വിവരം ആദ്യം ലഭ്യമാകും. പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാണ് വോട്ടെണ്ണലിന് സജ്ജീകരണമൊരുക്കിയിക്കുന്നത്. ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിങ് ടേബിളുകള്‍ ഉണ്ടാകും. ഓരോ പഞ്ചായത്തിന്റെയും കൗണ്ടിങ് ഹാളില്‍ വരണാധികാരിക്കുള്ള വേദിയും ടാബുലേഷന്‍, പാക്കിങ്, വോട്ടെണ്ണല്‍ എന്നിവയ്ക്ക് പ്രത്യേകം മേശകളും ഉണ്ടാകും.
Keywords:Kasaragod-news-postal-balet-vote

Post a Comment
0 Comments