Type Here to Get Search Results !

Bottom Ad

ജില്ലാ കേരളോത്സവം ഡിസംബര്‍ 14 നകം പൂര്‍ത്തിയാക്കും

evisonnews

കാസര്‍കോട്‌(www.evisionnews.in)സംസ്ഥാനത്തെ കലാകായിക പ്രതിഭകള്‍ക്ക് ദേശീയതലത്തില്‍ മാറ്റുരക്കാനുള്ള അവസരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേരളോത്സവം പ്രാഥമിക മത്സരങ്ങള്‍ ബ്ലോക്ക് തലങ്ങളില്‍ ആരംഭിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതിനാലാണ് ഗ്രാമതല മത്സരങ്ങളില്ലാത്തത്. സംസ്ഥാന കേരളോത്സവം ഡിസംബര്‍ 21 ന് ആരംഭിക്കും. ജില്ലാ കേരളോത്സവം ഡിസംബര്‍ 14 നകം പൂര്‍ത്തിയാക്കും. ബ്ലോക്ക്തല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനാല്‍ സംഘാടന ചെലവിലേക്ക് യുവജന ക്ഷേമബോര്‍ഡ് വിഹിതം 60,000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിക്ക് 30,000 രൂപ യുവജന ക്ഷേമബോര്‍ഡ് വിഹിതവും തനത് പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപയും വിനിയോഗിക്കാം. ഇത്തവണ പ്രാഥമിക മത്സരം മുതല്‍ സംസ്ഥാന തല മത്സരങ്ങള്‍ വരെ ഒന്നര മാസത്തിനുള്ളില്‍ നടക്കും.. സംസ്ഥാന കേരളോത്സവത്തിലെ വിജയികള്‍ക്കാണ് 2016 ജനുവരി 8 മുതല്‍ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നടക്കുന്ന നാഷ്ണല്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad