Type Here to Get Search Results !

Bottom Ad

ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം: അടുത്ത ഏപ്രില്‍ മുതല്‍ നടപ്പിലാക്കുമെന്ന് നിതീഷ് കുമാര്‍

evisionnews

പാറ്റ്‌ന:(www.evisionnews.in) ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം. അടുത്ത ഏപ്രിലില്‍ മുതല്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് മഹാസഖ്യം നല്‍കിയ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദ്ദാനങ്ങളില്‍ ഒന്നായിരുന്നു സമ്പൂര്‍ണ്ണ മദ്യനിരോധനം. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന് സ്ത്രീപക്ഷ സംഘടനകള്‍ക്ക് ഉള്‍പ്പെടെ നിതീഷ് നേരത്ത വാഗ്ദാനം നല്‍കിയിരുന്നു.
ഏപ്രില്‍ ഒന്നുമുതല്‍ എല്ലാവിധ മദ്യങ്ങളുടേയും വില്‍പ്പന നിര്‍ത്തുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു. ഇതിനായുള്ള നിയമനിര്‍മ്മാണങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. മദ്യഉപഭോഗത്തില്‍ രാജ്യത്ത് നാലാം സ്ഥാനം ബീഹാറിനാണ്. മദ്യവ്യവസായത്തിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും വ്യാജമദ്യ ലോബി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ആണ് സമയം അനുവദിക്കുന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad