Type Here to Get Search Results !

Bottom Ad

പന്നിപ്രയോഗം: പേജാവര്‍ മഠാധിപതിക്കെതിരെ സിപിഎം


കലബുര്‍ഗി (കര്‍ണാടക); വര്‍ഗ്ഗീയവികാരം ആളിക്കത്തിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഉഡുപ്പി പേജാവര്‍ മഠാധിപതിയുടെ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് സി.പി.എം കര്‍ണാടക നേതൃത്വം ആവശ്യപ്പെട്ടു. 

ഏതെങ്കിലും മുസ്ലിം പള്ളിയുടേയോ ദര്‍ഗയുടെയോ മുന്നില്‍ പന്നിയെ അറുത്താല്‍ കര്‍ണാടക മുഖ്യമന്ത്രി മൗനം പുലര്‍ത്തുമോയെന്നാണ് പേജാവര്‍ മഠാധിപതി ഉന്നയിച്ച ചോദ്യം.

സ്വാമിജിയുടെ ഇത്തരത്തിലുള്ള പരാമര്‍ശം മഠാധിപതിയെന്ന പദവിക്ക് യോജിച്ചതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡി പറഞ്ഞു. ആളിപ്പടരുന്ന ബീഫ് വിവാദ പ്രശ്‌നത്തിന്റെ മറവില്‍ പന്നിയെ വലിച്ചിഴച്ച് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് സ്വാമിജിയുടേതെന്നും ഇത് തരംതാണ നടപടിയാണെന്നും സിപിഎം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആഹാര രീതികള്‍ നിശ്ചയിക്കാന്‍ സ്വാമിജി ഉള്‍പ്പടെയുള്ള ആര്‍ക്കും അധികരാമില്ലെന്നും സിപിഎം നേതാവ് വ്യക്തമാക്കി.

Keywords: Karnataka-news-cpm-kalaburgi-swami-pejavar-pig

Post a Comment

0 Comments

Top Post Ad

Below Post Ad