Type Here to Get Search Results !

Bottom Ad

ഹരിയാനയില്‍ പശുവിനെ കടത്തുന്നതിനിടയില്‍ സംഘര്‍ഷം: പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു


ഛണ്ഡിഗഢ്: (www.evisionnews.in) ഹരിയാനയില്‍ പശുവിനെ കടത്തികൊണ്ടു പോകുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിലും പൊലീസ് വെടിവെപ്പിലും ഒരാള്‍ കൊല്ലപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പശുവിനെ കടത്തുന്നതിനിടെ വെടിവെപ്പുണ്ടായത്.

ഇറച്ചി ആവശ്യങ്ങള്‍ക്കായി പശുവിനെ കൊലചെയ്യുന്നതും മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തികൊണ്ടു പോകുന്നതും നിരോധിച്ചുകൊണ്ട് ഈയിടെയാണ് ഹരിയാന സംസ്ഥാന സര്‍ക്കാര്‍ നിയമം നടപ്പിലാക്കിയത്. നിയമം ലംഘിച്ച് പശുവിനെ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വെടിവെപ്പിലാണ് ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടത്.

പിക്കപ്പ് വാനിലായിരുന്നു പശുവിനെ കടത്താന്‍ ശ്രമിച്ചത്. പൊലീസും ഗ്രാമീണരും ചേര്‍ന്ന് വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തിലുണ്ടായവര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തു. പൊലീസ് തിരിച്ചും നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ രക്ഷപ്പെട്ടതായി കുരുക്ഷേത്ര ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Keywords: chandigad-cow-smugling-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad