തിരുവനന്തപുരം: (www.evisionnews.in) കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി. ഇസ്ലാമിനെ കുറിച്ച് കാന്തപുരം ശരിയായ പഠനം നടത്തിയിട്ടില്ലെന്നും ഇസ്ലാം സ്ത്രീകള്‍ക്ക് തുല്യപരിഗണന നല്കുന്നുണ്ടെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ ആണ് ഇസ്ലാമിനെതിരെ മോശമായ അഭിപ്രായം ഉണ്ടാക്കുന്നത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ കാഴ്ചപ്പാട് മുസ്ലീങ്ങള്‍ തള്ളിക്കളയണം എന്നും ഷാനവാസ് ഹുസൈന്‍ ആവശ്യപ്പെട്ടു.
മതത്തിനു അതീതമായി സ്ത്രീകള്‍ക്ക് ഭരണഘടന പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും ഷാനവാസ് ഹുസൈന്‍ ചൂണ്ടിക്കാട്ടി.
Keywords: islam-kanthapuram-bjp

Post a Comment
0 Comments