Type Here to Get Search Results !

Bottom Ad

കോഴിക്കോട്ട് എട്ടു വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍


കോഴിക്കോട്: (www.evisionnews.in) എട്ടു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍ വേങ്ങര കൂരിയാട് സ്വദേശി കെ.സി അബ്ദുള്‍ റഹ്മാന്‍ ഹുദവി (24) ആണ് അറസ്റ്റിലായത്. കോഴിക്കോട് പാവങ്ങാട്ടുള്ള എം.ഇ.സ് സ്‌കൂളിലെ അധ്യാപകനായ പ്രതി സ്‌കൂളില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ശരീരം വേദനിക്കുന്നതായി കുട്ടി വീട്ടുകാരെ കഴിഞ്ഞ ദിവസം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

നിരവധി തവണ കുട്ടി പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ മാതാവ് എലത്തൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ചയാണ് അബ്ദുള്‍ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ കുറേ ആഴ്ചകളായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാനുള്ള പോസ്‌കോ നിയമം 7,8 ആക്ടുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ റഹ്മാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേ സമയം ഇയാള്‍ക്കെതിരെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൂടി രംഗത്ത് വന്നിട്ടുണ്ട്. ഇവരെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി നേരിട്ട് മൊഴി കൊടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. 

സ്‌കൂളിലെ എല്‍.പി വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിജ്ഞാനവും, മതവും പഠിപ്പിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍ കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന ഇ.കെ വിഭാഗം മുഖപത്രം സുപ്രഭാതത്തിന്റെ സബ് എഡിറ്ററാണ്. അതേ സമയം പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. കുറ്റക്കാരെ ശിക്ഷിക്കുന്നതിനായി അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞു. 

Keywords:Kozhikode-child-sexual-abuse-abdul-rahman-hudavi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad