Type Here to Get Search Results !

Bottom Ad

പയ്യന്നൂര്‍ പവിത്ര മോതിരം നിര്‍മാണം ആര്‍ക്കും കുത്തകയല്ല -കോടതി


തലശ്ശേരി (www.evisionnews.in): ചരിത്രപ്രസിദ്ധമായ പയ്യന്നൂര്‍ പവിത്രമോതിരത്തിന്‍രെ നിര്‍മ്മാണം ഏതെങ്കിലും ഒരു വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ജില്ലാ സെഷന്‍സ് കോടതി വിധി. പവിത്രമോതിരം മറ്റാരും നിര്‍മ്മിക്കാനും വില്‍പ്പന നടത്താനും പാടില്ലെന്ന് ഉത്തരവിടണമെന്നപേക്ഷിച്ച് പയ്യന്നൂരിലെ സുഭാഷ് ജ്വല്ലറി ഉടമ സിവി ദയാനന്ദന്‍ നല്‍കിയ ഹരജി തള്ളിയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ആര്‍ നാരായണ പിഷാരടി വിധി പ്രസ്താവം നടത്തിയത്.
പരമ്പരാഗതമായി പവിത്രമോതിരം നിര്‍മ്മിച്ചു വിതരണത്തിനെത്തിക്കുന്ന വിശ്വകര്‍മ്മ കുടുംബത്തിലെ പിന്‍തലമുറക്കാരനായി തനിക്ക് മാത്രമേ പവിത്രമോതിരം ഇടപാട് നടത്താന്‍ അവകാശമുള്ളൂയെന്ന വാദമാണ് കോടതി തള്ളിയത്. വിവിധ പ്രദേശങ്ങളുടെ പേരിലറിയപ്പെടുന്ന കുറ്റിയാട്ടൂര്‍ മാങ്ങ, ആറന്മുള കണ്ണാടി, പാലക്കാടന്‍ മട്ട അരി, കാസര്‍കോടന്‍ സാരി, രാമശ്ശേരി ഇഡ്ഡലി തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഓരോരുത്തര്‍ക്ക് സ്വന്തവും സ്വകാര്യ സ്വത്തുമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന അഡ്വ ടിവി ബാബു സത്യനാഥിന്റെ വാദവും വിധിയില്‍ ജഡ്ജി ഉദ്ധരിച്ചു.
ജിയോഗ്രാഫിക് ഇന്‍ഡിക്കേഷനുള്ള (ഭൗമ സൂചിക പദവി) വിഷയമാണിതെന്നും കോടതി പറഞ്ഞു. പയ്യന്നൂരിലെ ലക്ഷ്മി ജ്വല്ലറി, പവിത്ര ജ്വല്ലറി, അപ്പസണ്‍സ് എന്നിവരെ എതിര്‍ കക്ഷികളാക്കിയും പവിത്രമോതിര ഇടപാടില്‍ നിന്നും ഇവരെ വിലക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍ ദയാനന്ദന്റെ ആവശ്യം. നിയമപരമായി ഹരജി നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി നിഗമനം.



Keywords: kannur-thalasseri-news-court-order-pavithra-modiram

Tags

Post a Comment

0 Comments

Top Post Ad

Below Post Ad