Type Here to Get Search Results !

Bottom Ad

സി.പി.എമ്മിന്റെ കേരളയാത്ര പിണറായി നയിക്കും


തിരുവനന്തപുരം (www.evisionnews.in): സിപിഎം സംഘടിപ്പിക്കുന്ന കേരളയാത്ര പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ തീരുമാനം. ജനുവരി മധ്യത്തിലായിരിക്കും ജാഥ തുടങ്ങുക. തെരഞ്ഞെടുപ്പ് ആരും നയിക്കും എന്ന ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്. 

തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി നടത്തുന്ന ജാഥയില്‍ വിഎസിനെ മാറ്റി നിര്‍ത്തി പിണറായിയെ മുന്‍നിരയില്‍ നിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തല്‍ ഒരു വിഭാഗത്തിനുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ആലോചിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമുള്ളൂവെന്നും മാധ്യമങ്ങള്‍ ചര്‍ച്ച നടത്തിക്കൊള്ളട്ടെയെന്നും പിണറായി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര് നയിക്കണമെന്ന കാര്യത്തില്‍ വിവിധ കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം.


Keywords: Kerala-news-cpm-keralayathra-pinarayi-kasaragod-to-trivandrum
Tags

Post a Comment

0 Comments

Top Post Ad

Below Post Ad