Type Here to Get Search Results !

Bottom Ad

ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം


മഞ്ചേശ്വരം (www.evisionnews.in): ബൈക്കില്‍ ടാങ്കര്‍ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുഞ്ചത്തൂരിലെ അബൂബക്കറിന്റെ മകന്‍ സദ്ദാമി (27)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊസോട്ട് അപകടത്തില്‍പെട്ട ലോറി ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സിഗ്‌നല്‍ നല്‍കാതെ ക്രെയിന്‍ പെട്ടെന്ന് ഗാരേജിലേക്ക് തിരിക്കുന്നതിനിടെ പിറകിലുണ്ടായിരുന്ന ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന ടാങ്കര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു. ടാങ്കര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് ടാങ്കര്‍ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.


Keywords: Kasaragod-news-accident-police-case-driver

Post a Comment

0 Comments

Top Post Ad

Below Post Ad