ബദിയടുക്ക (www.evisionnews.in): ബദിയടുക്കയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് 1.4 കിലോ വെള്ളിയും 30,000 രൂപയും 20 ഗ്രാം സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലെ തങ്കച്ചന്‍മാത്യു(46), ചെങ്കളക്ക് സമീപം പുലിക്കുന്നില്‍ ഗണേശ് എന്ന ബിനു(32) എന്നിവരാണ് അറസ്റ്റിലായത്. തങ്കച്ചന്‍മാത്യുവിനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചും ഗണേശനെ ചെര്‍ക്കളയില്‍ വെച്ചുമാണ് ബദിയടുക്ക എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30നാണ് ബദിയടുക്ക മേലെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന പവിത്ര ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കൂടുതല്‍ പേര്‍ കവര്‍ച്ചയില്‍ പങ്കെടുത്തതായാണ് പോലീസ് പറയുന്നത്. കൊള്ളമുതല്‍ കണ്ടെത്താന്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Post a Comment
0 Comments