പെരുമ്പള (www.evisionnews.in): പെരുമ്പളയില്‍ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. പെരുമ്പള വൈ.സി നഗറിലെ കൃഷ്ണന്‍ ബെല്‍ക്കാടിന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. നേരത്തെ ഒരു തവണ ഈ വീടിന് നേരെ കല്ലേറുണ്ടായിരുന്നു. മഹീന്ദ്ര പിക്കപ്പിന്റെ ഗ്ലാസും ഒരു തവണ എറിഞ്ഞു തകര്‍ത്തിരുന്നു.
രാത്രി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി കൃഷ്ണന്‍ പറഞ്ഞു. കൃഷ്ണനും സഹോദരന്‍ നാരായണനും ബഹ്‌റൈനില്‍ നേരത്തെ വ്യാപാര സ്ഥാപനം നടത്തിയിരുന്നു.
അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. രാഷ്ട്രീയ വിദ്വേഷമല്ലെന്നാണ് കരുതുന്നത്. നേരത്തെ നടന്ന അക്രമങ്ങളില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.
Keywords: Kasaragod-news-perumbala-police-glass-attack-bahrain

Post a Comment
0 Comments