Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ സംവിധാനം പുനസ്ഥാപിക്കണം: യൂത്ത് ലീഗ്

കാസര്‍കോട്: (www.evisionnews.in)  കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലെ എക്‌സ്‌റേ സംവിധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തളങ്കര കണ്ടത്തില്‍ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. 
എക്‌സ്‌റേ സംവിധാനം നിശ്ചലമായിട്ട് ഒരു വര്‍ഷത്തോളമായിട്ടും കേടായ മെഷീന്‍ നന്നാക്കാനോ പുതിയതു സ്ഥാപിക്കാനോ അധികാരികള്‍ ശ്രമിക്കാത്തത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. മുമ്പ് ജനറല്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ക്ക് സൗജന്യമായും മുതിര്‍ന്നവര്‍ക്ക് ചെറിയ ചെലവിലും എക്‌സ്‌റേ സംവിധാനം ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഇവിടെയെത്തുന്ന രോഗികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. എക്‌സ്‌റേ സംവിധാനം പുനസ്ഥാപിക്കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. 
എക്‌സ്‌റേ സംവിധാനം പുനസ്ഥാപിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. 
പ്രസിഡന്റ് നൗഫല്‍ തായല്‍, സെക്രട്ടറി സിദ്ദീഖ് ചക്കര, ട്രഷറര്‍ ഹാരിസ് ടി.ഐ, സുബൈര്‍ യു.എ, സവാദ് ചാബു, സഹദ്, അനസ് കണ്ടത്തില്‍ എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

Keywords: General Hospital, Ex-ray, Youth League, Kasaragod, Kandathil, private 

Post a Comment

0 Comments

Top Post Ad

Below Post Ad