Type Here to Get Search Results !

Bottom Ad

മധൂര്‍ ക്ഷേത്രവാര്‍ഡ് പിടിച്ചെടുക്കാന്‍ സിപിഎമ്മിലെ അശോക മധൂര്‍


മധൂര്‍ (www.evisionnews.in): ഉത്തര കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മധൂര്‍ ക്ഷേത്ര സമുച്ചയമുള്‍ക്കൊള്ളുന്ന മധൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ സിപിഎം രംഗത്തിറക്കിയത് പഞ്ചായത്തിലെ പ്രമുഖ പാര്‍ട്ടി നേതാവായ അശോക മധൂരിനെ.

രാഷ്ട്രീയ-സാമൂഹ്യ-സഹകരണ- സാംസ്‌കാരിക-രംഗങ്ങളില്‍ പഞ്ചായത്തിലെ സജീവ പ്രവര്‍ത്തകനാണ്. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ശാഖാമാനേജര്‍ കൂടിയായ അശോക പാര്‍ട്ടി മധൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ കാസര്‍കോട് ഏരിയാകമ്മറ്റി അംഗം, മധൂര്‍ ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് എന്ന സ്ഥാനങ്ങള്‍ വഹിക്കുന്നു.

എം രാമണ്ണറൈ സ്മാരക ഗ്രന്ഥാലയത്തിന്റെയും , മധൂര്‍ അഗ്രി വെല്‍ഫേര്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളുമാണ്. മധൂര്‍ ക്ഷേത്ര ജീര്‍ണോദ്ധാരണ സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആശാലത; മക്കള്‍: അകാംഗ്ഷ, അപേക്ഷ

നിലവില്‍ ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിന് അംഗങ്ങളില്ല. ആകെ വാര്‍ഡുകള്‍-20. ബിജെപിയുടെ സംസ്ഥാനത്തെ കുത്തക പഞ്ചായത്താണ്. 15 സീറ്റ ബിജെപിക്കും 5 സീറ്റ് മുസ്ലിം ലീഗിനുമാണ്.


Keywords: Kasaragod-madhur-news-cpm-members-panchayath-bjp-temple

Post a Comment

0 Comments

Top Post Ad

Below Post Ad