Type Here to Get Search Results !

Bottom Ad

ശാശ്വതീകാനന്ദയുടെ മരണം കൊലയെന്ന് സഹോദരി ശാന്ത


തിരുവനന്തപുരം: (www.evisionnews.in) സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന് ആരോപിച്ച് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. കരുതി കൂട്ടിയുള്ള കൊലപാതകമാണ് നടന്നത്.നീന്തല്‍ അറിയുന്ന ശാശ്വതീകാനന്ദ ഒരിക്കലും മുങ്ങി മരിക്കില്ല. ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ദൈവനിശ്ചയമാണെന്നും ശാന്ത പറഞ്ഞു.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളി നിഷേധിച്ചു. തുടരന്വേഷണത്തിന് കോടതിയെ സമീപ്പിക്കുമെന്നും തുഷാര്‍ പറഞ്ഞു.

കൊലപാതകത്തിന് തലേന്ന് ദുബായില്‍ വച്ച് തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ കയ്യേറ്റം ചെയ്തിരുന്നുവെന്നും മദ്യ ലഹരിയിലായിരുന്നു സ്വാമിയെ തുഷാര്‍ ആക്രമിച്ചതെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ ശരീരത്തില്‍ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നു. ഇത് തുഷാര്‍ ആക്രമിച്ചതാണെന്ന് സഹായി ജോയ്‌സിനോട് ശാശ്വതീകാനന്ദ പറഞ്ഞിരുന്നു. സംഘര്‍ഷ ശേഷം ശാശ്വതികാനന്ദ സ്വാമി ദില്ലി വഴി തിരുവനന്തപുരത്തേക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവയില്‍ മരണപ്പെടുന്നത്.

keywords: shandha-dubai-tushar-vellappally-court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad