പ്രതികള്‍ കാസര്‍കോട്ടേക്ക് രക്ഷപ്പെട്ടതായി സൂചന
സുള്ള്യ (www.evisionnews.in): കര്‍ണാടക സുള്ള്യയില്‍ വീട്ടുകാരെ ബന്ദിയാക്കി വന്‍കവര്‍ച്ച. സുള്ള്യ കാന്തമംഗലത്തെ രാമചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണാഭരണങ്ങളും 80,000 രൂപയും നഷ്ടപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാമചന്ദ്രനെയും ഭാര്യ മഞ്ജുള, വീട്ടുജോലിക്കാരി ലക്ഷ്മി എന്നിവരെയും ബന്ദിയാക്കിയ ശേഷം വായ തുണികൊണ്ട് മൂടിക്കെട്ടിയാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിന് ശേഷം പ്രതികള്‍ കൊള്ളമുതലുമായി വാഹനത്തില്‍ കാസര്‍കോട് ഭാഗത്തേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്ന് ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണം സുഗമമാക്കുന്നതിന് സുള്ള്യ പോലീസ് കാസര്‍കോട് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ആദൂര്‍, ബദിയടുക്ക, കുമ്പള, കാസര്‍കോട് സ്റ്റേഷനുകളിലാണ് സുള്ള്യ പോലീസിന്റെ അറിയിപ്പ് വന്നത്. ഇതേ തുടര്‍ന്ന് രാവിലെ മുതല്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Keywords: Karnataka-kasaragod-theft-in-house-police-investigation-strengthened

Post a Comment
0 Comments