തൃശൂര്‍:(www.evisionnews.in) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കുമെന്നു എഴുത്തുകാരി സാറാ ജോസഫ്. രാജ്യത്തെ ബഹുസ്വരതയെ തകര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടും സാഹിത്യ അക്കാദമി അതിനെതിരെ പ്രതികരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് പുരസ്‌കാരം തിരിച്ചു നല്‍കുന്നത്.
2003ല്‍ 'അലാഹയുടെ പെണ്‍മക്കള്‍' എന്ന പുസ്തകത്തിനാണ് സാറാ ജോസഫിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം ഭയപ്പാടുണ്ടാക്കുന്നതാണെന്നും അടിയന്തരാവസ്ഥയേക്കാള്‍ ഭയാനകമായ അവസ്ഥയാണ് ഇന്ന് ഇന്ത്യയിലേതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരെ നടക്കുന്ന തുടര്‍ച്ചയായ അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുകയാണെന്നും സാറാ ജോസഫ് വ്യക്തമാക്കി.
keywords: sahitya-academy-writer-sara joseph

Post a Comment
0 Comments