Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ സദാചാരഗുണ്ടകള്‍ കാസര്‍കോട്ടെ യുവാവിനെ മര്‍ദ്ദിച്ചു


മംഗളൂരു (www.evisionnews.in): ഷോപ്പിംഗിന് നഗരത്തിലെ പ്രശസ്തമായ സിറ്റി സെന്റര്‍ മാളിലെത്തിയ കാസര്‍കോട്ടെ യുവാവിനെ സദാചാര ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. യുവാവിനെ സംബന്ധിച്ചുള്ള പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഷോപ്പിംഗിനിടയില്‍ ഒരു സംഘവുമായി മാളിനുളളില്‍ യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് മാളില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ യുവാവിനെ ആക്രമിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. 

സംഭവം സംബന്ധിച്ച് മംഗളൂരു സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. 

Keywords: Kasaragod-news-man-attacked-by-moral-police-at-manglore-yesterday
Tags

Post a Comment

0 Comments

Top Post Ad

Below Post Ad