മലപ്പുറം: (www.evisionnews.in) ഗള്‍ഫില്‍ അടക്കിപ്പിടിച്ച് നിര്‍ത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ആവേശവുമായി നാട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇനിയുള്ള രണ്ടുനാളെങ്കിലും മതിയാവോളം തിമര്‍ത്തുമറിയാനും സമ്മതിദാനാവകാശം വിനിയോഗിക്കാനായി പ്രവാസികള്‍ നാട്ടിലെത്തി. എയര്‍ ഇന്ത്യയുമായി സഹകരിച്ച് ദുബൈ കെഎംസിസി പ്രത്യേക വിമാനത്തിലാണ് നൂറുകണക്കിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിച്ചത്.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ വോട്ടര്‍മാരാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. 35 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. നിലവില്‍ ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്രാ ടിക്കറ്റിന് 700 ദിര്‍ഹത്തിലധികം നല്‍കണം. കൂട്ടത്തോടെ ടിക്കറ്റെടുത്തപ്പോള്‍ 450 ദിര്‍ഹമിന് പ്രവാസികള്‍ക്ക് നാട്ടിലെത്താനായി. വോട്ട് ചെയ്യാന്‍ വിമാനം വിളിച്ചെത്തുന്ന അവസാന തെരഞ്ഞെടുപ്പാകണം ഇതെന്നാണ് പ്രവാസികളുടെ ആഗ്രഹവും ചിരകാലമായുള്ള ആവശ്യവും.
ഒരുമിച്ച് ടിക്കറ്റെടുത്തവര്‍ക്ക് പത്ത് കിലോ ലഗേജ് അധികം കൊണ്ടുവരാന്‍ പ്രത്യേക റോയല്‍ കാര്‍ഡും എയര്‍ഇന്ത്യ നല്‍കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ നാട്ടിന്‍പുറത്തെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വിമാനമിറങ്ങും.
keywords: kmcc-vote-flight-landing

Post a Comment
0 Comments