കാസര്‍കോട്: (www.evisionnews.in) ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ കൊട്ടിക്കലാശം കഴിഞ്ഞു. പരസ്യപ്രചാരണം വൈകിട്ട് അഞ്ചുമണിയോടെ അവസാനിച്ചു. ഇനി ഒരു നാള്‍ നിശബ്ദ പ്രചാരണം. തിങ്കളാഴ്ച്ച രാവിലെ മുതല്‍ വോട്ടവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തിലെത്തും.
മലബാറില്‍ എല്‍ഡിഎഫും യുഡിഎഫും അഭിമാന പോരാട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്. മുന്നണി ബന്ധത്തിലെ പുത്തന്‍ കൂട്ടുകെട്ടുകളും മലബാറില്‍ ഇത്തവണ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും വീറോടെയുള്ള പ്രചാരണമാണ് നടന്നത്.
കാസര്‍കോട് ജില്ലാപഞ്ചായത്തില്‍ 17ല്‍ 11ഉം യു ഡി എഫ് പിടിക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
ആറു ബ്‌ളോക്ക് പഞ്ചായത്തുകളില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പം നില്‍ക്കും. മൂന്നു മുന്‍സിപാലിറ്റികളില്‍ രണ്ടും യുഡിഎഫിനാവുമെന്നും അവകാശവാദമുണ്ട്. എന്നാല്‍ കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് അവകാശപ്പെടുന്നത്. 38 ഗ്രാമപഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ ഭരണം കരസ്ഥമെന്നാണ് ബിജെപി പറയുന്നത്. കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ഉണ്ടാകുമെന്നും നേതൃത്വം അവകാശപ്പെട്ടു.
Keywords: kasaragod-election-open-campaign-end-polling-booth

Post a Comment
0 Comments