കോഴിക്കോട്: (www.evisionnews.in) ബാര്‍ കോഴയുമായി ബന്ധപ്പെട്ട കോടതി വിധി തിരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച ചെയ്യാമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രസ് ക്ലബിന്റെ മീറ്റ ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴ കേസ് സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതുന്നില്ല. പക്ഷെ, രാഷ്ട്രീയ മുതലെടുപ്പിന് ഈ വിഷയം സി പി എം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധാര്‍മികത ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അതിനെ കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം ചിന്തിച്ചാല്‍ മതി. ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ അധികാര പരിധിയുണ്ട്. അത് അനുസരിച്ചേ സംസാരിക്കാവൂ. ജേക്കബ് തോമസിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുകയെന്നു കൃത്യമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ ലീഗിന്റെ പിറകേ നടക്കുന്നതായി കരുതുന്നില്ല. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ചു മതേതര പാര്‍ട്ടികള്‍ സംസാരിക്കുന്നത് ഒരേ സ്വരത്തിലായിരിക്കും. അതിനെ സഖ്യമായി കാണേണ്ട കാര്യമില്ല. ലീഗ് മതേതര കക്ഷിയാണെന്നു സിപിഎം പറയുന്നത് മതേതര കക്ഷിയായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

keywords: bar-case-kunghalikutti-says

Post a Comment
0 Comments