Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പ്: പ്രശ്‌നബാധിത ബൂത്തുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സായുധസേന


കാഞ്ഞങ്ങാട്: (www.evisionnews.in) നവംബര്‍ രണ്ടിന് തിങ്കളാഴ്ച നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

കാഞ്ഞങ്ങാട് സബ് ഡിവിഷന്റെ കീഴിലെ ഹോസ്ദുര്‍ഗ്, നീലേശ്വരം, ബേക്കല്‍, അമ്പലത്തറ, രാജപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ചീമേനി എന്നീ സ്റ്റേഷന്‍ പരിധികളില്‍ പ്രശ്‌നബാധിത ബൂത്തുകള്‍ പ്രത്യേകം നിരീക്ഷിക്കാനും അത്തരം ബൂത്തുകളില്‍ സായുധസേനയെ നിയോഗിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തിര ഘട്ടങ്ങളെയും നേരിടാന്‍ ആവശ്യമായ സായുധസേനയെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. 

താലൂക്കാസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോളിംഗ് സാധനസാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ബൂത്തിലേക്ക് നീങ്ങുന്നത് മുതല്‍ രണ്ടിന് വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെടുപ്പ് സാമഗ്രികള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കുന്നതുവരെ സായുധസേനകള്‍ ബൂത്തടിസ്ഥാനത്തില്‍ തന്നെ പ്രവര്‍ത്തിക്കും.

keywords: election-army-help-issue-booth







Post a Comment

0 Comments

Top Post Ad

Below Post Ad