ബംഗളൂരു: (www.evisionnews.in) കര്‍ണാടക മന്ത്രിസഭയില്‍ നടന്ന വന്‍ അഴിച്ചുപണി മലയാളിയായ ആഭ്യന്തര മന്ത്രി കെജെ ജോര്‍ജിന് സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി കഴിഞ്ഞാല്‍ സുപ്രധാന വകുപ്പായ ആഭ്യന്തരമന്ത്രി പദം കയ്യാളിയ കെ ജി ജോര്‍ജിനെ ഒരുതരത്തില്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതിന് തുല്യമായി സംഗതി വിലയിരുത്തപ്പെടുന്നു. നഗരവികസന മന്ത്രിയായിട്ടാണ് കെ ജി ജോര്‍ജിന് പുതിയ ചുമതല നല്‍കിയിട്ടുള്ളത്.
ജി പരമേശ്വരയാണ് പുതിയ ആഭ്യന്തര മന്ത്രി. സംസ്ഥാനത്തിന്റെ ക്രമ സമാധാന നിലയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ കെജി ജോര്‍ജിന് നേരെ ഉയര്‍ന്നിരുന്നു. മുഖം മിനുക്കലിലുടെ ആരോപണങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ .
കന്നട പുരോഗമന സാഹിത്യകാരനും ഭാഷ പണ്ഡിതനുമായ എംഎം കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന്റെ പ്രതിച്ഛായ ജി പരമേശ്വരയിലുടെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിദ്ധരാമയ്യ.
ഉപമുഖ്യമന്ത്രിപദം വേണമെന്നാവശ്യപ്പെട്ട് പരമേശ്വര ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. എന്നാല്‍ ഉപമുഖ്യ മന്ത്രി സ്ഥാനം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിനെ തുടര്‍ന്നാണ് പരമേശ്വര ആഭ്യന്തരം ആവശ്യപ്പെട്ടത്.
keywords: karnataka-ministry-re-arrange

Post a Comment
0 Comments