തിരുവനന്തപുരം: (www.evisionnews.in) ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി. തന്നെ ബിജെപിയുടെ വക്താവാക്കിയാല്‍ തനിക്കൊരു ചുക്കുമില്ലമെന്നും ജന്മിമാരെക്കാള്‍ മോശമായാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുമാറുന്നതെന്നും നടേശന്‍ പറഞ്ഞു.
അതേസമയം, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം അമ്പലത്തറ ചന്ദ്രബാബു രംഗത്തെത്തി. നിര്‍ദ്ധനരായ സമുദായാംഗങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ വിദേശത്ത് നിന്ന് പിരിച്ചെടുത്ത ആറു കോടി രൂപ വെള്ളാപ്പള്ളി സ്വന്തം കീശയിലാക്കി. വെള്ളാപ്പള്ളിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ശാശ്വതീകാനന്ദ തന്നോട് പറഞ്ഞിരുന്നെന്നും ചന്ദ്രബാബു വെളിപ്പെടുത്തി.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായ വിഎസ് ഗംഗാധരന്‍. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പാലില്‍ പ്രമേഹ മരുന്ന് നല്‍കിയാണെന്ന് സ്വാമിയുടെ സന്തതസഹചാരിയായിരുന്ന സാബു തന്നോട് പറഞ്ഞിരുന്നുവെന്ന് ഗംഗാധരന്‍ പറഞ്ഞു. അളവില്‍ കൂടുതല്‍ പ്രമേഹ മരുന്ന് നല്‍കി ശാശ്വതീകാനന്ദയെ തളര്‍ത്തുകയായിരുന്നെന്നും പാല്‍ നല്‍കിയത് താനാണെന്ന് സാബു തന്നോട് പറഞ്ഞിരുന്നെന്നും ഗംഗാധരന്‍ വെളിപ്പെടുത്തി.
keywords: vellapally-against-shashdeekananda-murder-case-reject

Post a Comment
0 Comments