കാസര്‍കോട്: (www.evisionnews.in) സാമൂഹിക-സാസ്‌കാരിക പ്രവര്‍ത്തകനും മൂന്നുപതിറ്റാണ്ടുകാലം കാസര്‍കോട് മൂന്‍സിപ്പല്‍ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കൊപ്പല്‍ അബുദുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പള്ളം വാര്‍ഡില്‍ നിന്നാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി കൊപ്പല്‍ മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള സംഖ്യ ജില്ല ടൂ വീലേഴ്‌സ് അസോസിയേഷന്‍ നല്‍കി. നാഗേഷ് ഷെട്ടി, അഡ്വ. ബി കെ മാഹിന്‍ തുടങ്ങി അമ്പതോളം ടൂ വീലേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍മാരും സുഹൃത്തുക്കളും നാട്ടുകാരും പത്രിക സമര്‍പ്പിക്കുമ്പോള്‍ സന്നിഹിതരായിരുന്നു.
keywords: koppal-candidate-two-wheelers-association-gave

Post a Comment
0 Comments