ന്യൂഡല്‍ഹി: (www.evisionnews.in) വേളാങ്കണ്ണി ഉള്‍പ്പെടെ എട്ട് ഹെറിറ്റേജ് സിറ്റികള്‍ വികസിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്രനഗരവികസന മന്ത്രലായം അനുമതി നല്‍കി. 42.26 കോടി രൂപയുടെ നിക്ഷേപമാണ് വേളാങ്കണ്ണിക്കുവേണ്ടി നടത്തുക. സംസ്‌കാരിക പാര്‍ക്കിനായി എട്ടുകോടി രൂപയും ബസ് സ്റ്റാന്‍ഡ് വേറൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് ആറുകോടി രൂപയും ചെലവഴിക്കും.
വാരാണസി, മഥുര, അജ്‌മേര്‍, ദ്വാരക, ബാദാമി, വാറങ്കല്‍, അമരാവതി എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഹെറിറ്റേജ് സിറ്റികളായി വികസിപ്പിക്കുന്ന മറ്റു നഗരങ്ങള്‍. മൊത്തം 431 കോടി രൂപ ഇതിനായി ചെലവഴിക്കും. ഉത്തര കാര്‍ണാടകത്തിലെ ബാദാമിയുടെ വികസനത്തിന് 61.86 കോടി രൂപ അനുവദിച്ചു.
Keywords: newdelhi-velaganni-heritage-cities

Post a Comment
0 Comments