ന്യൂഡല്‍ഹി: (www.evisionnews.in) ബാലിയില്‍ പിടിയിലായ കുപ്രസിദ്ധ മുംബൈ അധോലോക നായകന്‍ ഛോട്ടാരാജന്‍ കീഴടങ്ങിയതാണെന്ന് അഭ്യൂഹം. ദാവൂദ് ഇബ്രാഹിം സംഘം അടുത്തകാലത്ത് നടത്തിയ കൊലപാതകശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജീവാപായം ഭയന്നിരുന്ന ഛോട്ടാരാജന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി സൂചനയുണ്ട്. കീഴടങ്ങാനുള്ള താത്പര്യം ഛോട്ടാരാജനുണ്ടായിരുന്നുവെന്നാണ് സുരക്ഷാവൃത്തങ്ങള്‍ പറയുന്നത്.
രണ്ടു പതിറ്റാണ്ടിലേറെയായി ഒളിവില്‍ കഴിയുന്ന ഛോട്ടാരാജന്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് മുംബൈ നഗരത്തില്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
ദാവൂദ് ഇബ്രാഹിം കഴിഞ്ഞാല്‍ മുംബൈയിലെ ഏറ്റവും ശക്തനായ അധോലോകനായകനായിരുന്നു ഛോട്ടാരാജന്‍. എന്നാല്‍, കഴിഞ്ഞകുറേക്കാലമായി ഛോട്ടാരാജന്‍ സംഘത്തിന്റെ ശക്തി ക്ഷയിച്ചുവരികയായിരുന്നു. രാജന്റെ വിശ്വസ്തരായ കുപ്രസിദ്ധ അധോലോകസംഘാംഗങ്ങളില്‍ പലരും ദാവൂദ് സംഘവുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയും ചിലര്‍ പോലീസ് പിടിയിലാകുകയും ചെയ്തു. രണ്ടരപ്പതിറ്റാണ്ടായി മുംബൈയ്ക്ക് പുറത്തായതിനാല്‍ സംഘത്തിലെ പലരും സ്വന്തം നിലയില്‍ പ്രത്യേക അധോലോക ഗ്രൂപ്പുകളുണ്ടാക്കിയതും രാജനെ ദുര്‍ബലനാക്കിയിരുന്നു.
മുംബൈയിലും നേപ്പാളിലും ഗള്‍ഫ് രാജ്യങ്ങളിലും തന്റെ വിശ്വസ്ത അനുയായികളില്‍ പലരെയും കൊലപ്പെടുത്തിയത് ഛോട്ടാരാജനാണെന്ന് കരുതുന്ന ദാവൂദ്, രാജനെ ഏത് വിധേനെയും കൊലപ്പെടുത്താനുള്ള ശ്രമത്തിലുമായിരുന്നു. ഛോട്ടാരാജനും ദാവൂദിന്റെ ഇപ്പോഴത്തെ വലംകൈയായ ഛോട്ടാഷക്കീലും തമ്മിലുള്ള കുടിപ്പക കുപ്രസിദ്ധമാണ്. 2000ത്തില്‍ ബാങ്കോക്കില്‍ ഛോട്ടാഷക്കീല്‍ നിയോഗിച്ച വാടകക്കൊലയാളികള്‍ നടത്തിയ വധശ്രമത്തില്‍നിന്ന് രാജന്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഛോട്ടാരാജനെ ഏത്വിധേനെയും വകവരുത്തുമെന്ന് ഛോട്ടാ ഷക്കീല്‍ അടുത്തിടെയും ഒരു ഇന്ത്യന്‍ മാധ്യമത്തോട് പറഞ്ഞിരുന്നു. ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനുള്ള ശ്രമവും സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
Keywords: newdelhi-chotta-rajan-arrested

Post a Comment
0 Comments